വാര്‍ഷിക കലണ്ടര്‍

September 2010
SunMonTueWedThuFriSat
  
 1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30  

IT Practical Daily Status

ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ ശ്രദ്ധയ്​ക്ക്

Click here for entering daily status of IT Practical exam

ഓരോ ദിവസത്തെയും അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണിത്. പരീക്ഷ കഴിഞ്ഞശേഷം ഒരു ഇന്‍വിജിലേറ്റര്‍ ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

സ്​കൂള്‍ കോഡ്, പരീക്ഷാകേന്ദ്രത്തിന്റെ പേര്, തീയതി, അന്നത്തെ ദിവസം പരീക്ഷ പൂര്‍ത്തിയാക്കിയ കുട്ടികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. നിര്‍ദ്ദേശങ്ങള്‍ ഫോര്‍മാറ്റിനോടൊപ്പം നല്‍കിയിട്ടുണ്ട്.


ITP Exam 2010

സി.ഡി. ഉപയോഗിച്ച് പരീക്ഷാ സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി (2.6/3.0/3.2)

  • സിനാപ്റ്റിക് പാക്കേജ് മാനേജറില്‍ root password നല്‍കി പ്രവേശിക്കുക (Desktop–>Administration–>Synaptic Package Manager)

  • Edit Menuവില്‍ നിന്നും Add CD-Rom ക്ലിക്ക് ചെയ്യുക

  • ഡ്രൈവില്‍ പരീക്ഷാ സി.ഡി. ഇടുക

  • Search ബട്ടണ്‍ (Ctrl-F) ക്ലിക്ക് ചെയ്​ത് itexam എന്ന് ടൈപ്പ് ചെയ്യുക

  • കമ്പ്യൂട്ടറിലെ SGL പതിപ്പിന് അനുയോജ്യമായ itexam സെലക്​ട് ചെയ്​തശേഷം വലതു മൌസുപയോഗിച്ച് Mark for Installation തിരഞ്ഞെടുത്ത് Mark ചെയ്യുക

  • Apply ബട്ടണ്‍ (Ctrl-P) ക്ലിക്ക് ചെയ്യുകയും അടുത്ത ജാലകത്തിലും Apply വീണ്ടും നല്‍കി ഉറപ്പുവരുത്തുക

  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക

  • വീണ്ടും Search ബട്ടണ്‍ (Ctrl-F) ക്ലിക്ക് ചെയ്​ത് itexam എന്ന് ടൈപ്പ് ചെയ്യുക

  • തിരഞ്ഞെടുത്ത itexam പതിപ്പിന്റെ Checkbox പൂര്‍ണ്ണമായും Mark ചെയ്​തോ എന്ന് പരിശോധിക്കുക

  • Accessoriesല്‍ നിന്നും SSLC Final IT Exam സെലക്​ട് ചെയ്​ത് പരീക്ഷ ആരംഭിക്കാം (ഒരു Shortcut Icon ഡെസ്​ക്​ടോപ്പില്‍ പ്രത്യക്ഷമാകും)

ഫയല്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി (2.6/3.0/3.2)

  • സി.ഡി. മുഖാന്തിരം ഇന്‍സ്റ്റലേഷന്‍ നടക്കാതെ വരുമ്പോള്‍ Pen Driveല്‍ പകര്‍പ്പെടുത്തിട്ടുള്ള പരീക്ഷാ സോഫ്റ്റുവെയര്‍ (itexam-debs എന്ന folder) കമ്പ്യൂട്ടറില്‍ homeലേക്ക് കോപ്പി ചെയ്യുക

  • Root Terminalല്‍ root password നല്‍കി പ്രവേശിക്കുക (Accessories–>Root Terminal)

  • #നുശേഷം gedit /etc/apt/sources.list എന്ന് ടൈപ്പ് ചെയ്യുക

  • ഈ ഫയലിന്റെ അവസാനവരിയായി
    deb file:///home/യൂസര്‍ നാമം/itexam-debs ./ എന്ന് ടൈപ്പ് ചെയ്​ത് Save ചെയ്​ത് ക്ലോസ്സ് ചെയ്യുക (യുസര്‍ നാമം itexam or user or user1 …)

  • Root Terminalല്‍ #നുശേഷം apt-get update എന്ന നിര്‍ദ്ദേശം നല്‍കി Enter ചെയ്യുക

  • Search ബട്ടണ്‍ (Ctrl-F) ക്ലിക്ക് ചെയ്​ത് itexam എന്ന് ടൈപ്പ് ചെയ്യുക

  • കമ്പ്യൂട്ടറിലെ SGL പതിപ്പിന് അനുയോജ്യമായ itexam സെലക്​ട് ചെയ്​തശേഷം വലതു മൌസുപയോഗിച്ച് Mark for Installation തിരഞ്ഞെടുത്ത് Mark ചെയ്യുക

  • Apply ബട്ടണ്‍ (Ctrl-P) ക്ലിക്ക് ചെയ്യുകയും അടുത്ത ജാലകത്തിലും Apply വീണ്ടും നല്‍കി ഉറപ്പുവരുത്തുക

  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക

  • വീണ്ടും Search ബട്ടണ്‍ (Ctrl-F) ക്ലിക്ക് ചെയ്​ത് itexam എന്ന് ടൈപ്പ് ചെയ്യുക

  • തിരഞ്ഞെടുത്ത itexam പതിപ്പിന്റെ Checkbox പൂര്‍ണ്ണമായും Mark ചെയ്​തോ എന്ന് പരിശോധിക്കുക

  • Accessoriesല്‍ നിന്നും SSLC Final IT Exam സെലക്​ട് ചെയ്​ത് പരീക്ഷ ആരംഭിക്കാം (ഒരു Shortcut Icon ഡെസ്​ക്​ടോപ്പില്‍ പ്രത്യക്ഷമാകും)

ഫയല്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍

ചെയ്യുന്ന രീതി (3.8.1)

  • install_files_ITexam3.8 എന്ന ഫോള്‍ഡര്‍ homeലേക്ക് കോപ്പി ചെയ്യുക (പരീക്ഷാ സി.ഡി.യില്‍ നിന്നോ പെന്‍ ഡ്രൈവില്‍ നിന്നോ)

  • ഈ ഫോള്‍ഡറിനുള്ളിലെ install.sh എന്ന ഫയല്‍ വലതു മൌസുപയോഗിച്ച് Properties–>Permissions തുറന്നതിനുശേഷം Allow executing file as program ന്റെ Checkbox ക്ലിക്ക് ചെയ്​ത് Close ചെയ്യുക

  • install.sh ഡബ്ള്‍ ക്ലിക്ക് / വലതു മൌസുപയോഗിച്ച് Open ചെയ്​ത് Run in Terminal ക്ലിക്ക് ചെയ്യുക

  • Root password നല്‍കിയശേഷം Window അപ്രത്യക്ഷമാകുന്നതുവരെ കാത്തിരിക്കുക

  • Accessoriesല്‍ നിന്നും SSLC Final IT Exam സെലക്​ട് ചെയ്​ത് പരീക്ഷ ആരംഭിക്കാം (ഒരു Shortcut Icon ഡെസ്​ക്​ടോപ്പില്‍ പ്രത്യക്ഷമാകും)

ഹസൈനാര്‍ മാഷിന്റെ ഒറ്റമൂലി

മലപ്പുറം ജില്ലയിലെ ശ്രീ. ഹസൈനാര്‍ മങ്കടയും ലിനക്സ് കൂട്ടായ്​മയുടെയും സംഭാവനയായ ഒറ്റവരി പ്രയോഗം Forward Mail ആയി എല്ലാ സ്​കൂളുകളിലേക്കും അയച്ചിട്ടുണ്ട്.

  • പതിപ്പുകള്‍ക്കനുയോജ്യമായ സോഫ്റ്റുവെയറുകള്‍ Homeലേക്ക് കോപ്പി ചെയ്യുക

  • Root Terminalല്‍ അതത് പതിപ്പുകള്‍ക്കുള്ള ഒറ്റവരി Command കോപ്പി ചെയ്​ത് Enter ചെയ്യുക

  • Accessoriesല്‍ നിന്നും SSLC Final IT Exam സെലക്​ട് ചെയ്​ത് പരീക്ഷ ആരംഭിക്കാം (ഒരു Shortcut Icon ഡെസ്​ക്​ടോപ്പില്‍ പ്രത്യക്ഷമാകും)

ജലകന്യക

യാത്രകള്‍ അങ്ങനെയാണ്. അവിചാരിതമായി പലതും സംഭവിക്കാം. ഇന്ന് വൈകുന്നേരം തടാകമദ്ധ്യേ മുങ്ങിത്താഴ്​ന്നവര്‍ ലാസ്യമായ ഏതോ സഞ്ചാരീഭാവത്തില്‍ ഉറങ്ങുകയാവാം. അവര്‍ക്കായി പൊഴിക്കാന്‍ കണ്ണീരുള്ളവരും ഉറങ്ങട്ടെ, അടുത്ത കന്യകയുടെ ദീനവിലാപം വരെ കാതോര്‍ത്തിരിക്കാം.

SGL Trg. for VHSE

First Batch of 6 days training on School Gnu Linux for the Teachers and Officials of Vocational Higher Secondary Schools ended on 20th August at VHSS for Girls, Manacaud.

ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് 2009

hw03

ഐ.സി.ടി. പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള എയിഡഡ് മേഖലയിലെ ഹൈസ്​കൂളുകളിലെ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപണികളും നവീകരണവും സംസ്ഥാനതലത്തല്‍ ആദ്യമായി തിരുവനന്തപുരത്ത് നേമം വിക്‌​ടറി ഗേള്‍സ് ഹൈസ്​കൂളില്‍ ഇന്ന് (30-07-09) ആരംഭിച്ചു. കെല്‍​ട്രോണിന്റെ സഹകരണത്തോടെ നടക്കുന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 1 വരെയാണ്. ജില്ലയിലെ രണ്ടാമത്തെ ക്ലിനിക്ക് ആഗസ്റ്റ് 24 മുതല്‍ ആറ്റിങ്ങലില്‍ നടക്കും.


ശ്രീ. അന്വര് സാദത്തും കെല്​ട്രോണ് എം.ഡി. ക്യാപ്​ടന് ഓം പ്രകാശ് ദുവെയും
ഐ.ടി@സ്​കൂള്‍ ഇ.ഡി. ശ്രീ. അന്‍വര്‍ സാദത്തും കെല്‍​ട്രോണ്‍ എം.ഡി. ക്യാപ്​ടന്‍ ഓം പ്രകാശ് ദുവെയും

hw05

hw02

പാഠപുസ്​തകപരിഷ്​കരണം : ചില ആലോചനകള്‍

  • ഐ.ടി ഒരു വിഷയമായിരിക്കുകയും മറ്റു വിഷയങ്ങളുടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി വര്‍ത്തിക്കുകയും ചെയ്യേണ്ട ബഹുതല ഉപകരണമായി ഐ.സി.ടി. എന്ന പരിണിതശാഖ മാറേണ്ടിയിരിക്കുന്നു. ഇവിടെയാണ് പാഠപുസ്തകപരിഷ്കരണത്തിന്റെ പ്രസക്തിയും ഉള്ളടക്കവും ചര്‍ച്ചാവിഷയമാകുന്നത്. NCFന്റെ പ്രവിശ്യഘടകമായ KCFന്റെ വിദ്യാഭ്യാസസമീപനങ്ങളിലെ അഷ്ടകല്പനകള്‍ ഒരു വിഷയം എന്ന നിലയില്‍ ഐ.സി.ടി.യും സ്വീകരിക്കേണ്ടതുണ്ട്, ചുറ്റുപാടും തനതുകണ്ടെത്തലുകളും വിശ്വമാനവികതയുമെല്ലാം കമ്പ്യൂട്ടര്‍ പഠനത്തില്‍ സാധിതവുമാണ്.
  • ഐ.സി.ടി. പാഠപുസ്തകത്തിലെ വിഭവങ്ങളില്‍ ഇതരവിഷയങ്ങളിലെ കമ്പ്യൂട്ടറിധിഷ്ഠിത പഠനസാമഗ്രികളുടെ സവിസ്തരപഠനം ഉള്‍​പ്പെടുത്തുന്നത് ഉദാത്തമായ കാഴ്ചപ്പാടാണ്, ഗഹനമായ ചിന്താവിഷയമാണ്. നിലവിലുള്ള ഐ.ടി. പഠനസമയവും ചില ക്രമീകരണങ്ങളും കൂടിയായാല്‍ ​എല്ലാ വിഷയങ്ങള്‍ക്കും ഓരോ പീരിയഡ് വീതമെങ്കിലും ‘Smart Class Room’ നടപ്പിലാക്കാം. ഇതോടെ ഐ.ടി. ഒരു വിഷയമായി നിലനില്‍​ക്കേണ്ടിവരില്ല. എന്നാല്‍ നമ്മുടെ അധ്യാപകസമൂഹം ഇതിന് പൂര്‍ണ്ണസജ്ജമാണോ അല്ലെങ്കില്‍ പക്വത നേടിയോ ​​​​എന്നത് സംശയമാണ്.
  • ഇപ്പോള്‍ പരിശീലനം നല്‍കിവരുന്ന ഗണിതശാസ്​ത്ര പഠനസോഫ്റ്റുവെയറുകളില്‍ പ്രാവീണ്യം നേടുന്ന അധ്യാപകരില്‍ ഒരു വിഭാഗത്തിന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനാശയങ്ങള്‍ നിലനിര്‍ത്താനോ ശീലമാക്കുവാനോ കഴിയാത്ത‌ പ്രതികൂലസാഹചര്യങ്ങളാണുള്ളത്. Dr.Geo, KIG തുടങ്ങിയവയിലെ ലളിതനിര്‍മ്മിതി(Macro)കളുടെ സഹായത്തോടെ ചോക്ക്ബോര്‍ഡ് ഉപയോഗത്തിന് പകരമായി അധ്യാപകര്‍ക്കു മാത്രമായി ഇവ ഉപയോഗിക്കാം. ഇതിലൂടെ കുട്ടിയിലേക്ക് അതിവേഗം, കൃത്യതയോടെ, ആകര്‍ഷകമായി പാഠ്യവസ്തു വിനിമയം ചെയ്യാന്‍ കഴിയും. സ്​കൂളുകളിലെ Multi Media Rooms, ROT, Laptop in Class Rooms ഇവയിലൂടെ താ‌ത്പര്യമുള്ള വിഷയാധ്യാപകര്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്.
  • സ്​കൂളുകളിലെ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ ഐ.ടി. അധിഷ്ഠിത പഠനസോഫ്റ്റുവെയറുകള്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നതിന്‌ അവസരമൊരുക്കുകയും വിവിധ വിഷയങ്ങള്‍ ഐ.ടി.യിലൂടെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യണം. ഇതിനായി അധ്യയനസമയത്തിനുപരിയായ സമയം കണ്ടെത്തണം ; ശനിയാഴ്ചകള്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. കൂടുതല്‍ സോഫ്റ്റുവെയറുകള്‍ പരിചയപ്പെടാനും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ദിശാബോധം നേടുന്നതിന് ഇത്തരം സംഘപഠനങ്ങള്‍ ഉപ‌കരിക്കും. ഐ.ടി. മേളകളിലെ മത്സരയിനങ്ങളില്‍ ക്ലബ് പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ മൂല്യനിര്‍ണ്ണയനത്തിന് വേദിയാകണം.
  • പാഠപുസ്തകനിര്‍മ്മിതിയിലെ ഇപ്പോഴുള്ള സ്​പൈറല്‍ സമീപനം തുടരണം. പ്രാഥമികഘട്ടം ഏഴാം തരത്തിലോ എട്ടിലോ അവസാനിക്കണം. അടുത്തഘട്ടം കാലികസ്വഭാവമുള്ളതും തൊഴിലധിഷ്ഠിത സമീപനമുള്ളതുമായ സോഫ്റ്റുവെയറുകള്‍ പരിശീലിക്കണം. സ്വതന്ത്രസോഫ്റ്റുവെയറിലെ OS പരിഷ്കരിക്കുമ്പോഴുണ്ടാകുന്ന Hardware Compatability ​ഒരു നിശ്ചിത തലമുറ കമ്പ്യൂട്ടറുകളെക്കൂടി ഉള്‍​ക്കൊ‌ള്ളിക്കുന്ന വിധത്തില്‍ വഴക്കമുണ്ടായിരിക്കണം. അനിമേഷന്‍, ദൃശ്യ-ശ്രാവ്യ എഡിറ്റിംഗ്, പേജ് ഡിസൈനിംഗ്, വെബധിഷ്ഠിത പ്രോഗ്രാമിംഗ് ഇവയുടെ പ്രാരംഭപഠനം കൂടി ഉള്‍​പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
  • മാറ്റത്തിനുവേണ്ടിയുള്ള മാറ്റമല്ല ഒരു പാഠപുസ്തകത്തിന്റെ പിറവിക്ക് നിദാനം ; ആവശ്യകതയുടെ അനിവാര്യമായ സാഹചര്യം നല്‍കുന്ന സമ്മര്‍ദ്ദമായിരിക്കണം. ഇതര സമ്പ്രദായങ്ങളിലും വൈദേശികസമൂഹങ്ങളിലും നമ്മുടെ സമീപനത്തിന് പകരം വയ്​ക്കാവുന്ന ഒന്നും (എനിക്ക്) കണ്ടെത്താനായില്ല. സ്വതന്ത്രസോഫ്റ്റുവെയറുകളുടെ ഈറ്റില്ലങ്ങളില്‍​പ്പോലും ഒരു വ്യവസ്ഥാപിത പാഠ്യക്രമം ഇല്ലെന്നു തോന്നുന്നു. നമുക്ക് മാതൃക നാം തന്നെ!

KIG ഗണിതം

Equal Area Trianglesഐ.ടി.അധിഷ്ടിതപഠനത്തിന് Dr.Geo കൂടാതെ KIG-KDE Interactive Geometryയും ഉള്‍​പ്പെടുത്തിയിരിക്കുന്നു.

ഒമ്പതാം ക്ലാസ്സിലെ വിസ്തീര്‍ണ്ണം എന്ന പാഠഭാഗത്തിലെ ഒരേ പാദമുള്ള
ഒരേ ജോടി സമാന്തരരേഖകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതുമായ ത്രികോണങ്ങള്‍​ക്കെല്ലാം ഒരേ വിസ്​തീര്‍ണ്ണമാണ്
എന്ന ആശയത്തിന്റെയും ഒരു ചതുര്‍ഭുജത്തിന്റെ തുല്യവിസ്​തീര്‍ണ്ണമുള്ള ത്രികോണനിര്‍മ്മിതിയ്​ക്കും KIGലൂടെ പ്രവര്‍ത്തനാധിഷ്ടിത സഹായപഠനത്തിന് കഴിയൂന്നു.

qet

വിസ്​തീര്‍ണ്ണം കാണുന്നതിന് ജ്യാമിതീയരൂപങ്ങളെ Polygons ആയും തുടര്‍ന്ന് Rt.Clickലൂടെ Add Text Label—>Surface.
ചുറ്റളവും വശങ്ങളുടെ എണ്ണവും മറ്റും ഈ Menuവിലൂടെ കണ്ടെത്താം.

Moodle Trg. (2nd Session)

dependTitle :
Moodle Trg. (2nd Session)
Location :
Govt. Medical College H.S
Start Date : 24-04-2009
Start Time : 10:00
End Date : 25-04-2009
End Time : 16:00

കുമിളിയിലെ നൊമ്പരം

img0026a കുറച്ചകലെയായി കണ്ട പാറയെ ചൂണ്ടി പാപ്പി പറഞ്ഞു : അതാനയാണ്, ചത്തതാ… സഹ്യപുത്രന്റെ ജലസമാധി ! തടാകത്തിലെ ചെളിക്കുണ്ടില്‍ പുതഞ്ഞു നില്‍ക്കുകയാണ് അവന്‍. ഒരുപക്ഷേ അവന്റെ നിലവിളി വനരോദനമായി അവിടെ അലയടിച്ചിരിക്കാം. ഒഴുക്കുവെള്ളത്തിനു കുറുകെ നടക്കാന്‍ അവനറിയാം, എത്രയൊഴുക്കു‌ണ്ടെങ്കിലും. മനുഷ്യനിര്‍മ്മിത ജലവാരിക്കുഴികളില്‍ ഇതുപോലെ എത്ര ജീവനുകള്‍ ! ബോട്ടുസ്രാ‌ങ്കായ പാപ്പിയ്ക്ക് 35 വര്‍ഷത്തെ അനുഭവസാക്ഷ്യമുണ്ട്. മനുഷ്യപുരോഗതിയുടെ തിരുശേഷിപ്പുകളായ ഈ നിലയില്ലാകയങ്ങളില്‍ നാം കുരുതി കൊടുത്തതെത്ര ജീവനുകള്‍…..

ഏതോ കൊലക്കൊമ്പന്റെ കുത്തേറ്റ മുറിവുകള്‍ അവനിലുണ്ടായിരുന്നു. ഇണയെ ചൊല്ലിയുള്ള തര്‍ക്കമാണത്രേ ! വിദഗ്ദസംഘം കാടുകയറാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ കണ്ടെത്തലുകളുമായി അവര്‍ മഹസ്സര്‍ നിറച്ചേക്കാം. ഔദ്യോഗികമരണവൃത്താന്തത്തിനായി കാത്തിരിക്കാം…..

ബോട്ടുയാത്ര

‘കന്യക’യിലെ ലേഖനം

കന്യക ദ്വൈവാരികയുടെ ഈ ലക്കത്തില്‍ (ഏപ്രില്‍ 2009) പ്രസിദ്ധീകരിച്ച കമ്പ്യൂട്ടറില്‍ എന്തു പഠിക്കണം ? എന്ന ലേഖനത്തിന്റെ പകര്‍പ്പ് : kanyaka

Click here to read